Ticker

6/recent/ticker-posts

Advertisement

Daily Malayalam Daily Reflection Catholic June 22, 2021

 ബാഹ്യരൂപങ്ങളാൽ വഞ്ചിക്കപ്പെടുന്നത് വളരെ എളുപ്പമാണ്. ഇന്നത്തെ ആദ്യ വായനയിൽ, അബ്രാമിന്റെയും ലോത്തിന്റെയും കുടുംബങ്ങളും അവരുടെ ദാസന്മാരും പരസ്പരം വൈരുദ്ധ്യത്തിലായിരുന്നുവെന്ന് നമുക്ക്. മേച്ചിൽസ്ഥലത്തെക്കുറിച്ചും മറ്റ് പല പ്രശ്നങ്ങളെക്കുറിച്ചും നിരന്തരമായ പോരാട്ടങ്ങൾ അവരുടെ ദാസന്മാർ തമ്മിൽ നടക്കുന്നതായി നമ്മുക്ക് കാണാം. ഈ പ്രശനം അധികമാകാതിരിക്കാൻ ലോത്തും അബ്രാമും തമ്മിൽ വേർപിരിയണമെന്ന് അബ്രാം ലോത്തിനോട് നിർദ്ദേശിക്കുന്നു. അവൻ ലോത്തിനോട് പറഞ്ഞു, “ഇതാ! ദേശമെല്ലാം നിന്റെ കൺമുമ്പിലുണ്ടല്ലോ. എന്നെ പിരിഞ്ഞു പോവുക. ഇടതുഭാഗമാണ് നിനക്ക് വേണ്ടതെങ്കിൽ ഞാൻ വലത്തേക്ക് പൊയ്ക്കൊള്ളാം. വലതുഭാഗമാണ് നിനക്ക് ഇഷ്ടമെങ്കിൽ ഞാൻ ഇടത്തേക്ക് പൊയ്ക്കൊള്ളാം." ചിലപ്പോൾ ചില വേർപെടൽ ഒഴിവാക്കാനാവില്ല. എത്ര ചേർത്ത് നിർത്തിയാലും യോജിച്ചു പോകാൻ കഴിയാത്ത ആളുകളുണ്ട്, ഇതിനുള്ള കാരണങ്ങൾ‌ ഒത്തിരി ഉണ്ടാകും. സൗഹൃദവും സാഹോദര്യവും നിർബന്ധിതമാക്കാവുന്ന ഒന്നല്ല.

ലോത്തിനെ ജോർദ്ദാൻ സമതലത്തിലേക്ക് അതിൻറെ ഭംഗി ആകർഷിച്ചു, അതിനാൽ അവൻ അവിടെ താമസമാക്കി. എന്തിന്റെയെങ്കിലും രൂപവും അതിന്റെ യാഥാർത്ഥ്യവും തമ്മിൽ ഒത്തിരി വ്യത്യാസപ്പെട്ടിരിക്കും. പ്രകൃതി ഭംഗി ഉണ്ടായിരുന്നിട്ടും, സൊദോം, ഗൊമോറ നഗരങ്ങളുടെ നാശത്തിനും ലോത്തിനും കുടുംബത്തിനും സംഭവിച്ച ദുരന്തങ്ങൾക്കും ജോർദാൻ താഴ്വര ഒരു പശ്ചാത്തലമാകുന്നതായി ബൈബിളിൽ പിന്നീട് കാണുന്നു.

ഏറ്റവും ആകർഷകമായി തോന്നുന്നത് എല്ലായ്‌പ്പോഴും മികച്ചതാവം എന്നില്ല, നമ്മുടെ വികാരങ്ങളല്ല, പ്രാർത്ഥനയോടെയും പക്വതയോടെയും വേണം തിരുമാനങ്ങൾ എടുക്കേണ്ടത്. ഈശോ ഇന്ന് സുവിശേഹത്തിൽ പറയുന്നത് പോലെ "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്‌തൃതവും വഴി വിശാലവുമാണ്; അതിലെ കടന്നുപോകുന്നവർ വളരെയാണ് താനും. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവർ ചുരുക്കം. ഏറ്റവും വിശാലമായ വീട് കുടുംബത്തിന് അനുയോജ്യമാകണം എന്നില്ല. റോഡിലെ ഏറ്റവും മനോഹരമായ കാർ എല്ലായ്പ്പോഴും ഏറ്റവും ഇന്ധനക്ഷമതയുള്ളതല്ല. ഏറ്റവും ആകർഷകമായ ഭക്ഷണം ആരോഗ്യത്തിനു നല്ലതാകണം എന്നില്ല.

ഇടുങ്ങിയ വഴി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഫലമായി അബ്രാം ദൈവത്താൽ അനുഗ്രഹിക്കപ്പെടുന്നു. നിരന്തരമായ സംഘട്ടനങ്ങളും കലഹങ്ങളും ഉള്ളതിനേക്കാൾ സമാധാനപരമായ ഒരു പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നമ്മുടെ നിലപാടുകൾ സംരക്ഷിക്കേണ്ട ചില സമയങ്ങളുണ്ട്, കൂടാതെ സമാധാനപരമായ പരിഹാരം തേടേണ്ട മറ്റ് സമയങ്ങളുമുണ്ട്. ഓരോരുത്തർക്കും ഉചിതമായ സമയം അറിയാൻ കഴിയുന്നത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താലും ദൈവകൃപയുടെ പ്രവർത്തനത്താലും ആണ്. അബ്രാമിന്റെ ജീവിതത്തിൽ യുദ്ധം ചെയ്യേണ്ട ഒരു കാലം വരും, എന്നാൽ ഇപ്പോൾ അവൻ സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുകയാണ്. ദൈവം അവനെ അനുഗ്രഹിച്ചു, അവന്റെ ത്യാഗത്തിന്റെ ഫലമായി അവൻ തുടർന്നും അനുഗ്രഹിക്കപെടും.

“സമാധാനം പാലകർ ഭാഗ്യവാന്മാർ” എന്ന യേശുവിന്റെ വാക്കുകളുടെ മുന്നോടിയായി അബ്രാമിന്റെ പ്രവർത്തനങ്ങൾ കാണാം. സ്വാർത്ഥ താല്പര്യങ്ങൾ മുറുകെ പിടിക്കുന്നതിലൂടെ യുദ്ധവും സംഘർഷവും വർദ്ധിക്കുന്നു. എന്നാൽ കൃപ നിറഞ്ഞ ജീവിതലൂടെ സമാധാനം നമ്മുടെ ജീവിതത്തിൽ നിറയും. 

Post a Comment

0 Comments